ഏതോ കാറ്റിൽ

ഉം ..ഉം ..
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി
നോവിന്റെ ഗാനം പാടുന്നു..
താനേ.. ഏകാന്തതീരം തേടുന്നു
ഇടറാതെ തളരാതെ തുഴയുന്നു തനിയേ
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി

മനവനിയിലെ മലരുകൾ പോലെ സ്വപ്നങ്ങൾ പൂത്തൂ
മധുനുണയണ തുമ്പികളായി മോഹങ്ങൾ പാറീ
എരിവെയിലൊരു ശോകവിഷാദം വാരിച്ചൊരിഞ്ഞൂ
പൊൻമലരിൻ ഇതളു കരിഞ്ഞു മോഹങ്ങൾ വാടീ
കരയാനും കഴിയാതെ മുകിലംബരമാകെ
മഴമേഘം നിറയാനായി മനസ്സാകെ വിതുമ്പീ..
അറിയുവതാരോ വെറുമൊരു പൂവിൻ കരളിലെ അനുരാഗം
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി

ഒരു കുളിരല തഴുകി വരുന്നു തീരം കാണുന്നൂ
ഇരുളിഴകളെ കീറിവരുന്നൊരു ദീപം കാണുന്നൂ
വരുമെന്നു കനവ് പറഞ്ഞൊരു തീരം കാണുമ്പോൾ
മനമൊരു മഴവിൽച്ചിരിപോലെ മാമയിലാകുന്നൂ
ഒരു മാരിച്ചിറകേറി വരവായി വിഷാദങ്ങൾ..
നിലയില്ലാ ചുഴിമീതെ മറിയുന്നു ചെറുതോണി
കരയറിയാതെ കഥയറിയാതെ മറയുന്നു തോണി

ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി
നോവിന്റെ ഗാനം പാടുന്നു..
താനേ.. ഏകാന്തതീരം തേടുന്നു
ഇടറാതെ തളരാതെ തുഴയുന്നു തനിയേ
ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
etho kattil kadalasinte

Additional Info

അനുബന്ധവർത്തമാനം