നീലലോഹിത ഹിതകാരിണീ

നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തിഭാമിനീ (2)
നിഖില നിവേശിനി  പ്രാണധാരിണീ
രാഗിണി സ്മൃതി രൂപിണീമദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ
നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തിഭാമിനീ
നീലലോഹിത ഹിതകാരിണീ..

അനുരാഗധാരാ പരിസരണം..
ആനന്ദ പരിചലനം
അമൃതവര്‍ഷിണീ..ആ..
അമൃതവര്‍ഷിണി ശ്രീലരൂപിണീ
അഗണിത ഗുണനിലയം..
അഭയവരദ കലയം.. മദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ..

നീലലോഹിത ഹിത കാരിണീ
ഭവാനി ശക്തിഭാമിനീ..
നിഖില നിവേശിനി  പ്രാണധാരിണീ
രാഗിണി സ്മൃതി രൂപിണീ മദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ..
നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തിഭാമിനീ
നീലലോഹിത ഹിതകാരിണീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neela lohitha hithakarini

Additional Info

അനുബന്ധവർത്തമാനം