ജന്മങ്ങള്‍ വരം തരും

ജന്മങ്ങള്‍ വരം തരും ധന്യ സ്മൃതിയിലൂടെ
ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍
പ്രിയ മാനസാ.. മാനസപ്രിയേ
കാമാനുഭൂതികരം ഈ മേളനം (2)

എന്തേ വേഴാമ്പല്‍ തേടി
കാരുണ്യത്തുള്ളിനീര്‍ അല്ലേ (2 )
വീണ്ടും ദാഹം വളര്‍ന്നാരോഹം
തീരാദാഹം തുടര്‍ന്നവരോഹം (2 )
ജന്മങ്ങള്‍  വരം തരും ധന്യ സ്മൃതിയിലൂടെ
ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍

പുണ്യം പൂവണിയും കന്നിക്കാവില്‍
പ്രേമം തിരളും പാലമൃതഭിഷേകം (2 )
ചിത്രകൂടത്തില്‍ ഞാനും നീയും
തമ്മില്‍ തേടും ആന്ദോളനം (2)

ജന്മങ്ങള്‍  വരം തരും ധന്യ സ്മൃതിയിലൂടെ
ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍
പ്രിയ മാനസാ.. മാനസപ്രിയേ
കാമാനുഭൂതികരം ഈ മേളനം
ഈ മേളനം ഈ മേളനം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
janmangal varam tharum

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം