മഴയാണ് പെണ്ണേ


മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
മഴയത്ത് നീ ഇളം വെയിലായ് വന്നാൽ
മനസ്സാകെ തെളിയുമെൻ കണ്ണാളേ
വെയിലാണ് പൊന്നേ എന്റെ മനമാകെ
വെയിലാണ് പൊന്നേ എന്റെ മനമാകെ
വെയിലത്ത് നീ ഇളം മഴയായ് വന്നാൽ
മനമാകെ കുളിരുമെൻ പുന്നാരേ
ഓ ഓ ഓഹോ ഓ ഓ ഓഹോ

കരയായി ഞാൻ കൊടും കടലായിനീ
അലതല്ലി അരികിൽ വന്നണയില്ലെൻ പെണ്ണേ
അണയില്ലെൻ പെണ്ണേ
കടലായാലും നീ കരയായാലും
അരികിൽ‌വന്നലതല്ലി അണയുവാൻ മോഹം
അണയുവാൻ മോഹം
മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
ഓഹോഹോഹോ ..ഓഹോഹോഹോ ..
ഓഹോയ്‌ ഓഹോയ്‌

മഴപെയ്ത മണ്ണിന്റെ മനമൊന്നു കാണുവാൻ
അരയന്ന് മോഹമായ് അഴകുള്ളെൻ പെണ്ണേ
അഴകുള്ളെൻ പെണ്ണ
മഴയായാലും നീ വെയിലായാലും നീ
അരയന്നു കാവൽ ഈ അരയത്തി എന്നും
അരയത്തി എന്നും
മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
മഴയാണ് പെണ്ണേ എന്റെ മനസ്സാകെ
വെയിലാണ് പൊന്നേ എന്റെ മനമാകെ
വെയിലാണ് പൊന്നേ എന്റെ മനമാകെ
ഉം..ഉം ലാലാലാല ..

WWH-W85EYsQ