കളമുരളി പാടും കടൽ

കളമുരളി പാടും കടൽ.. ഓഹോ
കളിയാക്കി ചിരിക്കും കടൽ..ഓഹോ
തിര പാടും താളമല്ലേ
താളത്തിൽ ആടുന്ന പൊൻകടൽ നീ
പൊൻകടൽ നീ
കളമുരളി പാടും കടൽ.. ഓഹോ
കളിയാക്കി ചിരിക്കും കടൽ...ഓഹോ

തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്
ചിന്നി ചിതറുന്ന പൂങ്കടലേ
മിന്നി മറയുന്ന തേൻ കടലേ
ഓഹോ ഓ ഓഹോ ഓഹോ ഓഹോ
നീ തരുമൊരു മുത്തുകൊണ്ട് മൂവന്തി നേരത്ത്
അരയന്റെ കുടിലിലെന്നും പൊന്നോണം
നീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്ത്
അരയന്റെ കുടിലിലെന്നും പൊന്നോണം

കളമുരളി പാടും കടൽ.. ഓഹോ
കളിയാക്കി ചിരിക്കും കടൽ...ഓഹോ

നേരമിത്‌ പോകാറായ് സൂര്യനത്‌ താഴാറായ്
വേഗം പോണം ഈ പൊന്നരയന്
മീനും വേണം ഈ കുഞ്ഞരയന് 
ഓഹോ ഓ ഓഹോ ഓഹോ ഓഹോ
കളിവഞ്ചിയല്ലിത് അരയന്റെ ജീവിത
വഴികാട്ടിയാണെന്റെ കടലമ്മേ
കളിവഞ്ചിയല്ലിത് അരയന്റെ ജീവിത
വഴികാട്ടിയാണെന്റെ കടലമ്മേ

കളമുരളി പാടും കടൽ.. ഓഹോ
കളിയാക്കി ചിരിക്കും കടൽ...ഓഹോ
തിര പാടും താളമല്ലേ
താളത്തിൽ ആടുന്ന പൊൻകടൽ നീ
പൊൻകടൽ നീ
ഓഹോ ..ഓഹോ

SKa-cHnSpac