കതിരോൻ കണി വെയ്ക്കും
കതിരോൻ കണി വെയ്ക്കും
ഉതിമല ശബരിമല
ഉതിമലയിൽ തുടി പാടാൻ
ചെറുമക്കളുണരുണരോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ
ഒരു തേങ്ങയുടച്ചല്ലോ പടിയൊന്നു കേറി
ഇരുതെങ്ങയുടച്ചല്ലോ പടി രണ്ടു കേറി
പടി തോറും ഞാനെന്ന ഭാവങ്ങളെറിഞ്ഞുടച്ചേ
പതിനെട്ടാം പാടിയെത്തി പാടുന്നേനയ്യപ്പാ
പാലാഴിയിൽ വാഴുന്നൂ ശ്രീഭഗവതി നാഥൻ
പനിമലയിൽ വാഴുന്നൂ ശ്രീ പാർവതി ൻആഥൻ
ഇരുവർക്കും തിരുമകനായ് ശബരിമല വാണരുളും
കരുനാമയനയ്യനയ്യപ്പ സ്വാമിയേ ശരണം
ഈറ്റപ്പുലിപ്പാലിനായ് കാടേറിയതാരോ
ഈറ്റപ്പുലികളേറി എഴുന്നള്ളുവതാരോ
അരയിൽ കരിനിറമോലും തൃക്കച്ച ഞൊറിഞ്ഞുടുത്തേ
കതിർ വില്ലുമേന്തി വരും അയ്യപ്പാ ശരണം
അയ്യനയ്യൻ തിന്തകത്തോം
മാറത്തെ തുടി കൊട്ടി മല കേറുന്നയ്യാ
മാറാത്ത ദുരിതങ്ങൾ വഴി മാറുന്നയ്യാ
അരിതിരി നെയ്ത്തേങ്ങയുമായി ഇരുമുടിക്കെട്ടുമായ്
ഹരിഹരസുത തൃപ്പാദം കണി കാണുന്നയ്യാ