കുളിരലയില്‍ നീന്തിനീരാടും
കുളിരലയില്‍ നീന്തിനീരാടും പറവകളേ
പാടും മുരളികളേ...
ഹൃദയാകാശങ്ങളില്‍ പാറുന്ന പൊൻമേഘമലരുകളേ
ഈ വിഭാതങ്ങളില്‍ അഴകിന്റെ മയിലാടും കുന്നുകളില്‍
സ്വരങ്ങളായി നിറങ്ങളായി പറന്നു വാ
വിജയസുദിനലഹരികളില്‍ കരളു കവിയും നിറവുകളില്‍
നുരയിടുമീ ആവേശം (2)
സ്നേഹാര്‍ദ്രമാം അഭിനന്ദനം
പൂമാരി ചൊരിയുന്ന നേരം
സങ്കല്പമാം പുഷ്പങ്ങളില്‍ പനിനീരു നിറയുന്ന നേരം
ആ നിമിഷത്തുമ്പികള്‍തന്‍ ചിറകുകളില്‍
വര്‍ണ്ണ സുഷമകള്‍ വര്‍ണ്ണ സുഷമകള്‍
കുളിരലയില്‍ നീന്തിനീരാടും പറവകളേ
പാടും മുരളികളേ...
ഹൃദയാകാശങ്ങളില്‍ പാറുന്ന പൊൻമേഘമലരുകളേ
ഈ വിഭാതങ്ങളില്‍ അഴകിന്റെ മയിലാടും കുന്നുകളില്‍
സ്വരങ്ങളായി നിറങ്ങളായി പറന്നു വാ
കനകമുതിരുമുഷസ്സുകളില്‍ മധുരഭരിത മനസ്സുകളില്‍
ഇളകിടുമീ ഉന്മാദം (2)
നവ യൗവ്വനം മോഹങ്ങള്‍തന്‍ ഊഞ്ഞാലിലാടുന്ന കാലം
ചിരിതൂകുമീ പൂങ്കാവനം കുളിര്‍കോരി നില്‍ക്കുന്ന കാലം
നീൾമിഴിയാം മലരിതളില്‍ തെളിയുകയായി
പ്രണയകവിതകള്‍ പ്രണയകവിതകള്‍
കുളിരലയില്‍ നീന്തിനീരാടും പറവകളേ
പാടും മുരളികളേ...
ഹൃദയാകാശങ്ങളില്‍ പാറുന്ന പൊൻമേഘമലരുകളേ
ഈ വിഭാതങ്ങളില്‍ അഴകിന്റെ മയിലാടും കുന്നുകളില്‍
സ്വരങ്ങളായി നിറങ്ങളായി പറന്നു വാ
ലാലാലലാ ലാലാലലാ