കാരുണ്യക്കതിര്‍വീശി

കാരുണ്യക്കതിര്‍വീശി റംസാന്‍പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ (3)

കണ്ണീര്‍ക്കടലില്‍ ചിറകെട്ടും പുഞ്ചിരിയാണോ ജീവിതം
കണ്ണീര്‍ക്കടലില്‍ ചിറകെട്ടും പുഞ്ചിരിയാണോ ജീവിതം
പൊയ്മുഖത്തിലൊളിപ്പിക്കും വഞ്ചനയാണോ ജീവിതം
സ്നേഹത്തിന്‍ ചന്ദ്രികയില്‍ ജീവിതമോ.. പൂങ്കാവനം
സ്നേഹത്തിന്‍ ചന്ദ്രികയില്‍ ജീവിതമോ.. പൂങ്കാവനം
റഹ്മാനാമവനീ.. കഥയെല്ലാമറിയുന്നു..
റഹ്മാനാമവനീ.. കഥയെല്ലാമറിയുന്നു..

കാരുണ്യക്കതിര്‍വീശി റംസാന്‍പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ

ജീവിതത്തെരുവീഥികളില്‍ ദുഃഖവുമായി നാം അലയുമ്പോള്‍
ജീവിതത്തെരുവീഥികളില്‍ ദുഃഖവുമായി നാം അലയുമ്പോള്‍
നബിവചന പൂന്തേന്മഴയില്‍ നെഞ്ചകപ്പൂ നിറയേണം
കദനത്തിന്‍ കരിമുകിലോ ഒരു കാറ്റില്‍ ചിതറേണം
കദനത്തിന്‍ കരിമുകിലോ ഒരു കാറ്റില്‍ ചിതറേണം
സുബഹാനാം അവനോ.. കാരുണ്യം ചൊരിയുന്നു
സുബഹാനാം അവനോ.. കാരുണ്യം ചൊരിയുന്നു

കാരുണ്യക്കതിര്‍വീശി റംസാന്‍പിറ തെളിയുമ്പോള്‍
കരളുകളില്‍ കനിവിന്‍റെ കുളിരൂറിടുന്നിതാ (2)
റഹ്മാനാമവനീ കഥയെല്ലാമറിയുന്നു...
സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karunyakkathir veeshi

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം