ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു

ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു
ഇന്നീ കന്നിമണ്ണ്‌ കുളിരണിഞ്ഞു
മനസ്സൊരു മയിൽപ്പേടപോലെ
പ്രിയമൈഥിലി മധുമാസപ്പുലരിപോലേ

മണ്ണും വിണ്ണും മോതിരം മാറുന്ന മംഗളസ്വയംവര യാമം
മംഗള സ്വയംവര യാമം
മെയ്യുരുമ്മി കളഹംസ മിഥുനങ്ങൾ നീന്തുമീ
കയ്യോന്നിപ്പുഴയുടെ ഓരം
കാലങ്ങളറിയാതെ കൽ‌പ്പങ്ങളറിയാതെ
ഈ ശിലാ തൽ‌പ്പത്തിലലയാം, നമുക്കീ-
ഭൂമിയെ പർണ്ണകുടീരമാക്കാം....

 
ഈണം ശ്രുതിയെ മാറിൽ പടർത്തും ഈയാദ്യ സംഗമ രഹസ്യം
ഈയാദ്യ സംഗമ രഹസ്യം
ഓളങ്ങളിണചേർന്നു സ്വയം മറന്നൊഴുകുമീ
ഓമൽ പുഴയുടെ തീരം
രാവുകൾ കാണാതെ പകലുകൾ കാണാതെ
നീലക്കടമ്പുകളായ് പൂക്കാം നമുക്കീ
നിമിഷങ്ങൾ നക്ഷത്ര ലഹരിയാക്കാം....[വരികൾക്ക് നന്ദി എതിരൻ കതിരവൻ ,Nisi ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
indrachapathil njanazhinju

Additional Info

അനുബന്ധവർത്തമാനം