ഹൃദയസഖീ നീ അരികിൽ
സ രി ഗ മ പ
പ പ ധ മ പ
മ പ ധ നി സ
ഗാ ഗ മ ഗ രി സ
സാനിധരി ധപധാ പമപാപ
ഗ മ പ ധ നി ധ പ മ
ഗ മ പ മ ഗ രി സ
ഹൃദയസഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ
രാഗമനോഹരി നീ അണയുമ്പോൾ
മമമിഴികളിൽ ഒരു പുതു മലർ വിടരുകയായി
ഹൃദയസഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ
നാണം വിരിയുമീ നേരം
ചിറകുകൾ തേടും ഇനിയുമെൻ മോഹം
പഞ്ചാര ചിരിതൂകി മന്ദാര മുഖം താഴ്ത്തി
കാലൊച്ചയുണർത്താതെ പോരൂ
കരളിലെ വനികയിൽ കവിതകൾ വിടരവേ
ഒരായിരം മുത്തങ്ങളാൽ..
കണ്ണേ നിന്നെ താലോലിക്കാം..
ഹൃദയസഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ
ആരും തരളിതരാകും തിരുമുഖമിന്നെൻ
മനസ്സിലെ ദാഹം..
മുല്ലപ്പൂപന്തൽ തീർക്കാം കല്യാണ മാലയൊരുക്കാം
പെണ്ണെ എൻ നവ വധുവാകാം
മധുവിധു രജനിയിൽ ചെറിയൊരു ശലഭമായി
മാറും നേരം പൊന്നേ..
കാതിൽ ചൊല്ലാം കിന്നാരങ്ങൾ
ഹൃദയസഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ
രാഗമനോഹരി നീ അണയുമ്പോൾ
മമമിഴികളിൽ ഒരു പുതു മലർ വിടരുകയായി
ഹൃദയസഖീ നീ അരികിൽ വരൂ
കനവുകളിൽ നീ മധു പകരൂ