പ്രസാദമെന്തിനു വേറെ

പ്രസാദമെന്തിനു വേറെ
നിവേദ്യമെന്തിനു വേറെ
പ്രിയമുള്ളവളേ നിന്നെ കണ്ടാൽ
ദർശനമെന്തിനു വേറെ
ദേവീ ദർശനമെന്തിനു വേറെ (പ്രസാദ...)
 
ഈറൻ ചാർത്തും ഈ വനഭംഗിയിൽ
ഈറൻ മാറാതെ നീ നിൽക്കുമ്പോൾ
മേലാസകലം കുളിരുന്നു നിൻ
മേനിയിൽ ചേരാൻ കൊതിക്കുന്നു
മേനിയിൽ ചേരാൻ കൊതിക്കുന്നു(പ്രസാദ..)
 
ഈണം മീട്ടും ഈ പുഴക്കരയില്‍
നാണവുമായ് നീ ഒഴുകുമ്പോള്‍
മനസ്സിന്‍ താളം മുറുകുന്നു എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു (പ്രസാദ...)
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
prasadhamenthinu vere

Additional Info