പൂവണിഞ്ഞു മാനസം

ആരിരോ ആരാരോ.. ആരിരോ.. ആരാരോ
പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
സമയമാം ഒരു കിളി കൂടണയുമ്പോൾ

പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
സമയമാം ഒരു കിളി കൂടണയുമ്പോൾ
പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ.
ആരിരോ ആരാരോ.. ആരിരോ.. ആരാരോ

നിൻ ചിരിയിൽ വിടരുന്നു.. എന്റെ മോഹങ്ങൾ
നിൻ ചിറകിൽ ഉയരുന്നു.. എന്റെ സ്വപ്നങ്ങൾ (2)
തരളതേ മൃദുലതേ പകരുന്നുവോ..
ഹൃദയത്തിൻ കുമ്പിളിൽ നീ നിൻ സൗഭഗം
അലരു പോൽ അമൃതു പോൽ എന്റെ വിചാരം
കളഭവും കുഹിനവും പെയ്തിടും കാലം
പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ.
ആഹാഹാ ആ ആ
ആരിരോ ആരാരോ.. ആരിരോ.. ആരാരോ

നീ തൊടുമ്പോൾ വളരുന്നു.. എന്റെ ദാഹങ്ങൾ
നിൻ മിഴിയിൽ തെളിയുന്നു.. എന്റെ ലോകങ്ങൾ (2)
അനഘമേ സുകൃതമേ അരുളുന്നുവോ..
ഹൃദയത്തിൻ ഇതളാൽ നീ നിൻ സൗരഭം
മുകുളമായി കലികയായി എൻ അഭിലാഷം
ഹരിതവും അരുണവും പൊതിഞ്ഞിടും കാലം

പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി
സമയമാം ഒരു കിളി കൂടണയുമ്പോൾ
പൂവണിഞ്ഞു മാനസം നാമറിയാതെ
തേനണിഞ്ഞു ജീവിതം നാളറിയാതെ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poovaninju manasam