മൗനമാം വീണയിൽ

ആ ..ആ ..ആ
മൗനമാം വീണയിൽ അറിയാതുതിരുന്ന
മധുര സംഗീതമാണ് പ്രണയം (2)
മധുരിക്കും ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന
ഹൃദയത്തിൻ താളമാണ് പ്രണയം

ഹൃദയാക്ഷരങ്ങളിൽ ചാലിച്ചെഴുതുന്ന
കവിതകളാണെന്നും പ്രണയം..
കവിതകളാണെന്നും പ്രണയം
ഹൃദയാക്ഷരങ്ങളിൽ ചാലിച്ചെഴുതുന്ന
കവിതകളാണെന്നും പ്രണയം..
കവിതകളാണെന്നും പ്രണയം..

ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന
ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന
സ്നേഹത്തിൻ പൂവാണ് പ്രണയം
സ്നേഹത്തിൻ പൂവാണ് പ്രണയം
ആ ..ആ ..ആ..

എത്ര മറന്നാലും എവിടെ മറഞ്ഞാലും
നിഴലായ് വന്നിടും പ്രണയം
നിഴലായ് വന്നിടും പ്രണയം 
എത്ര മറന്നാലും എവിടേ.. മറഞ്ഞാലും
നിഴലായ് വന്നിടും പ്രണയം
നിഴലായ് വന്നിടും പ്രണയം 

ഒരിക്കലും മരിക്കാത്ത ഒർമ്മകളായെന്നും
ഒരിക്കലും മരിക്കാത്ത ഒർമ്മകളായെന്നും
ജീവിച്ചിരിക്കുമാ പ്രണയം
ജീവിച്ചിരിക്കുമാ.. പ്രണയം ...ആ ..ആ
ഒടുവിലൊരു തേങ്ങലായ് സ്വന്തം
ചിതയ്ക്കുള്ളിൽ എരിഞ്ഞടങ്ങുമാ പ്രണയം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mounamam veenayil

അനുബന്ധവർത്തമാനം