അമ്പാടിക്കണ്ണാ കാർവർണ്ണാ
അമ്പാടിക്കണ്ണാ കാർവർണ്ണാ
പാദാരവിന്ദം തേടുന്നേ
കണികാണുവാൻ കഥ ചൊല്ലുവാൻ
പീതാംബരാ (അമ്പാടി)
ഭക്തിയാൽ തൊഴുകയ്യുമായ് നിന്നു
തൃപ്തയായ് മനശ്ശാന്തിയായ്
തവശക്തിയാൽ മമമുന്നിലായ്
തവശക്തിയാൽ മമമുന്നിലായ്
ഒരു സത്യമാണഖിലാണ്ഡവും (അമ്പാടി)
കാൽച്ചിലമ്പൊലി കേൾക്കുവാൻ
കാതോർത്തു നിന്നു ജനാർദ്ദനാ (കാൽ)
തവ കാൽക്കൽ വീണു വിതുമ്പിയാൽ
തവ കാൽക്കൽ വീണു വിതുമ്പിയാൽ
നീ വേണുഗാനമുതിർക്കണേ (അമ്പാടി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ambaadikkanna Kaarvarnna
Additional Info
ഗാനശാഖ: