എന്നാലും മിന്നലെ നീയെൻ

Year: 
2014
Film/album: 
ennalum minnale neeyen
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

dont be here
dont look around
be yourself, be insane

എന്നാലും മിന്നലെ നീയെൻ നെഞ്ചം തകർത്തുവോ
കയ്യെത്തും ദൂരെ നീ വന്നു കനലായി മാറിയോ
തെളിമാനം. കുളിർ തന്നൊരീ രാനാളിൽ
അറിയാതേ മനം പിടഞ്ഞൊരു നേരം
വെണ്ണിലാവേ നീയും ഞാനും
തമ്മിൽ ചേർന്നലിഞ്ഞു പിരിയാതെ
ഇന്ന് നിന്റെ കരൾ നീറി
മഴക്കാറൊരുങ്ങിയോ മേലെ

കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ
കരളു പറിച്ചു കൊടുക്കരുതേ
ഓർക്കുക നിങ്ങൾ ഒരു നിമിഷം
ഒരു മായാമോഹനവലയമിതോ (2)

ചിറക് കുഴഞ്ഞ് വീണവരും
ചിതയിലമർന്ന് എരിഞ്ഞവരും
ചരിതമിതെന്നും തുടരുന്നു
ചതിയുടെ പകയുടെ കാണാക്കയങ്ങൾ
കാത്തിരിക്കുന്നു മുന്നിൽ കാത്തിരിക്കുന്നൂ 

കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ
കരളു പറിച്ചു കൊടുക്കരുതേ
ഓർക്കുക നിങ്ങൾ ഒരു നിമിഷം
ഒരു മായാമോഹനവലയമിതോ (2)

നൊന്തു വളർത്തിയ ഹൃദങ്ങൾ
വെന്ത് പിടഞ്ഞ്‌ അണയുകയോ
ഇരുളിൽ വഴികൾ തേടാതെ
വ്യഥയുടെ ചുഴിയുടെ തീരാനോവിൽ
കോർത്തു പോകാതെ..
കൈയ്യിൽ കോർത്തു പോകാതെ

എന്നാലും മിന്നലെ നീയെൻ നെഞ്ചം തകർത്തുവോ
കയ്യെത്തും ദൂരെ നീ വന്നു കനലായി മാറിയോ
തെളിമാനം. കുളിർ തന്നൊരീ രാനാളിൽ
അറിയാതേ മനം പിടഞ്ഞൊരു നേരം
വെണ്ണിലാവേ നീയും ഞാനും
തമ്മിൽ ചേർന്നലിഞ്ഞു പിരിയാതെ
ഇന്ന് നിന്റെ കരൾ നീറി
മഴക്കാറൊരുങ്ങിയോ മേലെ

കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ
കരളു പറിച്ചു കൊടുക്കരുതേ
ഓർക്കുക നിങ്ങൾ ഒരു നിമിഷം
ഒരു മായാമോഹനവലയമിതോ (2)

FIT_5udAwiU