കൊട്ടി കൊട്ടി പാടുന്നു

നാരേ നാരേ..നാരേ
കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ
കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ

നടനടനട കളിത്തട്ടിലീ
കെട്ടിച്ചാടണ ചേലുമായി
തകതകതക കതിർനാമ്പിലീ
വിത്തും തേടുവാൻ ആരിനീ
ആരിനീ ആരിനീ ആരിനീ ഓ

കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ (2)

ചന്തീര ഭഗവാനുണ്ടക്കാലത്തീ
സൂരിയ ഭഗവാനുണ്ടക്കാലത്തീ

ഒന്നാം പൂമരത്തിൽ ഉണ്ടോ പൂപറിക്കാൻ
ആരുണ്ടെടോ ഞാനുണ്ടെടോ താനുണ്ടെടോ കൂടെ
കൂടെ..കൂടെ..
രണ്ടാം കുന്നു കേറാൻ
വയ്യ പാറ താണ്ടാൻ
കളിയല്ലടോ ചതിയാണിത് ഞാനില്ലെടോ കൂടെ

മെല്ലെ പാപ്പാത്തി വന്ന് ചുറ്റും കറങ്ങി നിന്നു
പിന്നെ തിരിഞ്ഞുനോക്കി തക്കം മറിഞ്ഞുകേറി
തെന്നി പൂവിൻ ചന്തത്തിൽ മുത്തം കൊടുത്ത്കൊണ്ട്
മിന്നി പറന്നുപോയി ഒന്നു കണ്ടു രസിക്കാൻ

തത്ത തത്ത തത്ത തത്ത തത്ത തത്ത
താളം കൂട്ടു കൂടണുണ്ടേ..നാരേ നാരേ..നാരേ..
കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ
ഓഹോ..ഓഹോ..നാരേ നാരേ..നാരേ..

ഞാവൽ കൊമ്പിലേറാൻ
ഉണ്ടോ കാ പറിക്കാൻ
ഞാൻ  പോകണ് നീ പോരുമോ
ഒന്നായി നാം പോകാം
ഇല്ല ഞാനില്ലടോ വയ്യാവേലിയാകും
നിൻ പാട്ടിന് നീ പോകെടോ ഞാനെന്തിനാ കൂടെ
കണ്ടോ അരികെ ഞാവൽ മരത്തിന്റെ  മുഴുത്ത പഴം
ആടി കിളിയും വന്നേ പാടി ബഹളംവെച്ചും
ചുറ്റും പറന്നെത്തി വരും മീട്ടി കൊമ്പും കുഴലും
കാണാൻ രസവുമുണ്ടേ തിന്നാൻ പഴവും കിട്ടും
ആ ആ

കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ
നടനടനട കളിത്തട്ടിലീ
കെട്ടിച്ചാടണ ചേലുമായി
തകതകതക കതിർനാമ്പിലീ
വിത്തും തേടുവാൻ ആരിനീ
ആരിനീ ആരിനീ ആരിനീ ഓ
കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ
കൊട്ടി കൊട്ടി പാടുന്നു
നെഞ്ചിൻ  ഈണം കേൾക്കുന്നു താളം
കൂട്ടു കൂടണുണ്ടേ..ഓഹോ

rGP-LY4t3ag