വിഷമവൃത്തത്തില്‍ വീണു

വിഷമവൃത്തത്തില്‍ വീണു വിതുമ്പി
വിവശയാമൊരു വാനമ്പാടി
സ്വയമുരുകി സ്വരമിടറി
ഒരു ശോകഗാനം പാടീ (2)

ദിവാസ്വപ്നങ്ങളാല്‍ അവളൊരു
തങ്കത്തൊട്ടിലൊരുക്കി
ദു:ഖങ്ങളെ ആത്മദു:ഖങ്ങളെ
അവള്‍ താരാട്ട് പാടിയുറക്കി
വിഷമവൃത്തത്തില്‍ വീണു വിതുമ്പി
വിവശയാമൊരു വാനമ്പാടി

വൃഥാമോഹങ്ങള്‍ തന്‍ അരങ്ങതില്‍
കാണാത്ത വേഷങ്ങളാടി
കണ്ണീര്‍ നാടകം അത് തുടര്‍ന്നു
അതില്‍ കാണിയായ്‌ ദൈവവും മാറി

വിഷമവൃത്തത്തില്‍ വീണു വിതുമ്പി
വിവശയാമൊരു വാനമ്പാടി
സ്വയമുരുകി സ്വരമിടറി
ഒരു ശോകഗാനം പാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vishama vruthathil

Additional Info

Year: 
1986
Lyrics Genre: