ഈറൻപീലിക്കണ്ണുകളിൽ

ഈറൻപീലിക്കണ്ണുകളിൽ
ശോകം വീണ്ടും മയ്യെഴുതി
കോപം നിന്റെ പൊൻകവിളിൽ
കുങ്കുമപ്പൂ വിടർത്തി....

(ഈറൻ)

ജാലങ്ങളാലെന്റെ വാചാലസ്വപ്‌നങ്ങൾ
വലവീശി കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
ജാലങ്ങളാലെന്റെ വാചാല സ്വപ്‌നങ്ങൾ
വലവീശി കിട്ടിയതല്ലേ...
നീയൊന്നു ചൊല്ലിയാൽ ആകാശപ്പൊന്നല്ല
ഏഴാം കടലിലെ മുത്തും പവിഴച്ചെപ്പും
വാരി ഞാനെത്തും പെണ്ണേ...

(ഈറൻ)

മായങ്ങളാലെന്റെ മോഹാഭിലാഷങ്ങൾ
മലരിട്ടു കിട്ടിയതല്ലേ കണ്ണേ പൊന്നേ നിന്നെ
മായങ്ങളാലെന്റെ മോഹാഭിലാഷങ്ങൾ
മലരിട്ടു കിട്ടിയതല്ലേ....
നിൻ മുഖം വാടിയാൽ അമ്പിളിക്കലയല്ല
ഏഴാം ദ്വീപിലെ മിന്നും മഴവിൽപ്പൂവും
മങ്ങുമെൻ കണ്ണിൽ പിന്നെ....

(ഈറൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eeranpeelikkannukalil

Additional Info