ഒരു കോടി മംഗളം(slow)

ഒരു കോടി മംഗളം വരമരുളി
മകരന്ദബിന്ദുവായി പ്രിയനിമിഷം
ഒരു നൂറു പൊന്‍തിരി കണിവിളക്കായ്
ഒരു സൂര്യമാനസം കളമെഴുതി
ഒരു സ്നേഹസാഗരം തിരയിളകി
മധുരോപഹാരമായി സ്വരമൊഴുകി
ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണദിനം
ഒരു കോടിമംഗളം വരമരുളി
മകരന്ദബിന്ദുവായി പ്രിയനിമിഷം

ഒന്നു കാണാനെന്നുള്ളം തുടിച്ചു
അതിലേഴു വര്‍ണ്ണമൊഴുകി
ഒന്നു മിണ്ടാനെന്നുള്ളം കൊതിച്ചു
അതു മാരിവില്ലിന്നഴകായി
മഴവില്ലിന്‍ നിറമേഴും...
കന്നിമഴയായ് പെയ്യുമ്പോള്‍
ഇതു സ്വപ്നമുണര്‍ന്ന സുവര്‍ണ്ണദിനം
ഒരു കോടി മംഗളം വരമരുളി
മകരന്ദബിന്ദുവായി പ്രിയനിമിഷം

അന്നു നീയെന്നന്‍റെയരികില്‍ വന്നു
അനുരാഗസന്ധ്യ വിരിഞ്ഞു..
മുത്തു വീണെന്‍റെ മനം നിറഞ്ഞു
മധുചന്ദ്രലേഖ ചിരിച്ചു...
വിടരുന്നു നിറയുന്നു പുതുമുകുളം തളിര്‍ക്കുന്നു
ഇതു വര്‍ണ്ണസുഗന്ധ സുവര്‍ണ്ണദിനം

ഒരു കോടി മംഗളം വരമരുളി
മകരന്ദബിന്ദുവായി പ്രിയനിമിഷം
ഒരു നൂറു പൊന്‍തിരി കണിവിളക്കായ്
ഒരു സൂര്യമാനസം കളമെഴുതി
ഒരു സ്നേഹസാഗരം തിരയിളകി
മധുരോപഹാരമായി സ്വരമൊഴുകി
ഇതു പുണ്യമുണര്‍ന്ന സുവര്‍ണ്ണദിനം
ഒരു കോടി മംഗളം വരമരുളി
മകരന്ദബിന്ദുവായി പ്രിയനിമിഷം
ഒരു നൂറു പൊന്‍തിരി കണിവിളക്കായ് 
ഒരു സൂര്യമാനസം കളമെഴുതി
ഉം ഉം
ലല്ലലാലല്ലലാല്ലലാ ലല്ലലാലല്ലലാല്ലലാ
ഉം ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru kodi mangalam