വെള്ളാരം പൂവിൻ ചിരി

വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..
തൂവലായി ഞാനും തെന്നലായി നീയും
ആദ്യമിന്നൊന്നായി പാടുന്നു അനുരാഗഗീതം 
വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..

കാതൽ നീയേ വളർത്തവളേ
അണയ്പായേ എന്നെ അണയ്പായേ
വർണ്ണശൈയ്ത്താലെ എന്നൈ ശൈയ്ത്താലെ
കണ്ണാടി പോലുഴൈന്തേൻ

മെല്ലെ പൂമുല്ലേ നിൻ ചുണ്ടിൽ മുത്തുമ്പോൾ
മിഴിയിൽ നാണം
കാതിൽ നിൻ കാതിൽ ഞാൻ ഈണം മൂളുമ്പോൾ
തരുമോ പ്രേമം 
പകർന്നു ഞാൻ കഴിഞ്ഞൊരു ജന്മം
മധുരം നിറയും ശ്രീരാഗം..
തുടരുമോ ഈ പുതുജന്മം
തമ്മിൽ പുണരും സയൂജ്യം
അരുളൂ സ്നേഹലാളനം
വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..
തൂവലായി ഞാനും തെന്നലായി നീയും
ആദ്യമിന്നൊന്നായി പാടുന്നു അനുരാഗഗീതം 
വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..

മുന്നിൽ പൂക്കാലം കണ്‍ചിമ്മി കൊഞ്ചുമ്പോൾ
ചൊടിയിൽ താളം...
നിന്നിൽ മെയ് ചേരാൻ ഞാൻ തെന്നിപായുമ്പോൾ
ശ്രുതിയായി ശ്വാസം..
പലയുഗം നിന്നെ തിരഞതിദൂരെ
ഇനി നീ മനസ്സിന്നാവേശം
ഒരു ദിനം നിന്നിലലിയാൻ കൊതിയായി
ഹൃദയം തൊടുമീ സിന്ദൂരം
സുഘമീ ഭാവ സാന്ത്വനം

വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..
തൂവലായി ഞാനും തെന്നലായി നീയും
ആദ്യമിന്നൊന്നായി പാടുന്നു അനുരാഗഗീതം 
വെള്ളാരം പൂവിൻ ചിരി വിരിഞ്ഞാൽ 
ഹോ പ്രണയം..
ഉള്ളാലെ വെള്ളി വെയിൽ തെളിഞ്ഞാൽ..
ഹോ പുളകം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vellaram poovin chiri (lillies of march malayalam movie)

അനുബന്ധവർത്തമാനം