മഞ്ഞിൽ മുങ്ങിപ്പൊങ്ങും
ഉം ..ഉം ..
മഞ്ഞിൽ മുങ്ങിപൊങ്ങും പുലരികൾ
എന്നും എന്നെ കാണാൻ വരികയായി
ചെല്ലക്കാറ്റേ.. തെന്നിപ്പോവാതേ ..
ഉള്ളിനുള്ളിൽ പെയ്യും പ്രണയമായി
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവെ
മണ്ണിന്നീറൻ മൗനം മന്ദം മുല്ലപ്പൂവായി
വന്നു വിടരാറായി ..
എന്നിലിന്നേതോ മഴയോ വെയിലോ കനവോ ..
മഞ്ഞിൽ മുങ്ങിപൊങ്ങും പുലരികൾ
എന്നും എന്നെ കാണാൻ വരികയായി
ചെല്ലക്കാറ്റേ.. തെന്നിപ്പോവാതേ ..
ഉള്ളിനുള്ളിൽ പെയ്യും പ്രണയമായി
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവെ
മണ്ണിന്നീറൻ മൗനം മന്ദം മുല്ലപ്പൂവായി
വന്നു വിടരാറായി ..
എന്നിലിന്നേതോ മഴയോ വെയിലോ കനവോ ..
നാനരേ.. നാനാ..രേ
ഈറൻ മേഘം നീന്തിപ്പോകും പോലെ
താഴെ നീങ്ങും തോണിതാളം പോലെ
പാറിപ്പാറിപോകുന്നിന്നെന്തേ
മോഹം നീർത്തും മന്ദസ്മിതപ്പീലി
ഇല പൊഴിയാതെ.. നിഴലറിയാതെ
ഒരു മഴപോലെ ഇടവഴി നീളേ .. വരുമിതിലേ
തേടിത്തേടിയൊന്നാ ദാഹത്തോടെ
ഓ മഞ്ഞിൽ മുങ്ങിപൊങ്ങും പുലരികൾ
എന്നും എന്നെ കാണാൻ വരികയായി
ചെല്ലക്കാറ്റേ.. തെന്നിപ്പോവാതേ ..
ഉള്ളിനുള്ളിൽ പെയ്യും പ്രണയമായി
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവെ
മണ്ണിന്നീറൻ മൗനം മന്ദം മുല്ലപ്പൂവായി
വന്നു വിടരാറായി ..
എന്നിലിന്നേതോ മഴയോ വെയിലോ കനവോ ..