കൊക്കുരുംമ്മും കാറ്റേ

കൊക്കുരുംമ്മും കാറ്റേ കൊക്കുരുംമ്മും കാറ്റേ
കൊക്കുരുംമ്മും കാറ്റേ
കൊത്തിവൈക്കും പാട്ടിൽ
തട്ടി നിൽക്കും ശലഭം ഞാൻ
മുട്ടി മുട്ടി പാഞ്ഞെൻ മുത്തിനൊത്ത ചുണ്ടോ
പതുമാറ്റിൻ പവനായി
പുഴയ്ക്കറിയാം എന്നെ മഴയ്ക്കറിയാം
കിളിക്കറിയാം എന്റെ കുറുമ്പറിയാം
കുഞ്ഞാമ്പൽ കുടയ്ക്കറിയാം
കൊത്തിവൈക്കും പാട്ടിൽ
തട്ടി നിൽക്കും ശലഭം ഞാൻ

മുടിത്തുമ്പിൽ തുളുമ്പുന്ന മുല്ലമൊട്ടിൽ ഉമ്മവച്ചു
മുകിലോട് ഞാൻ പറഞ്ഞു  (2)
നീയെന്റെ പൊന്നിന്റെ പൊന്നാണെടാ
നിനക്കുള്ളതൊക്കെയും എനിക്കാണെടാ
മൊട്ടിട്ടു നില്ക്കും പൂവിൻ ഇറ്റിറ്റ മഞ്ഞിൽ
പൂവിൻ ചില്ലുരുമ്മി ..
മിന്നാമിന്നികളും മിഴി രണ്ടും മിനുക്കി
കൊക്കുരുംമ്മും കാറ്റേ
കൊത്തിവൈക്കും പാട്ടിൽ
തട്ടി നിൽക്കും ശലഭം ഞാൻ

ചിക്ച്ചിക് ചിക്ച്ചിക് ചിറകടിച്ചോച്ച
വൈക്കും പക്ഷികളെ
ഉമ്മവച്ചു ഞാൻ പറഞ്ഞു (2)
നീയെന്റെ പൂവിന്റെ തേനാണെടാ
നിറമാർന്ന സൂര്യന്റെ നിഴലാണെടാ
തട്ടിതട്ടി നിൽക്കും പാട്ടിൻ പക്കമേളം പോലെ
നിന്നോട് പറന്നുയരാൻ
ഒന്നുവാ ഒരുമിച്ച് ചിരിച്ചുകൊണ്ടുയരാം
(കൊക്കുരുംമ്മും കാറ്റേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kokkurummum katte

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം