കാവൽ വെണ്ണിലാവേ

ആ ..ആ
കാവൽ വെണ്ണിലാവേ കനകനിലാവേ
കാതൽ പൂങ്കിനാവേ കുറുകിയ പ്രാവേ
നിന്നോട് പറയാതെ ഞാൻ നിന്നെ സ്നേഹിപ്പൂ
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ
കാവൽ വെണ്ണിലാവേ കനകനിലാവേ
കാതൽ പൂങ്കിനാവേ കുറുകിയ പ്രാവേ

ആവാരം പൂവേ നിന്നോടാരാമം കൊഞ്ചും പാട്ടിൽ
മൗനത്തിൻ മൃദുരാഗമോ..ആ
തൊട്ടാൽ നിൻ മുത്തിൽ തട്ടും കണ്ണാടി കൈത്തുമ്പത്ത്
കാറ്റിന്റെ മണിവീണയോ..
ആദിതാളമൊരു നാദ സൗകര്യമായ്
പൂത്തു പൊൻ വിരലിൽ..
സോളമന്റെ നിഴൽ പോലെ നിന്ന
വനദേവതേ വരൂ നീ
പാതിരാമുല്ലകൾ ദൂതുമായ് പോരവേ
ഡാലിയാ ചില്ലയാം നിനവ്
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ
(കാവൽ വെണ്ണിലാവേ)

മിന്നായം മിന്നും നിന്നെ
പൊന്നാക്കും സന്ധ്യാനേരം
ശരറാന്തൽ തിരിനാളമായി
അപ്പുറേയ്ക്കും പോയി എന്നെ
അനുരാഗത്തേനിൽ മൂടും
കാശ്മീരിൻ മഞ്ഞാണു നീ
തേരിറങ്ങി വരുമോർമ്മ പോലെയൊരു
തൂവൽ ഞാൻ കണ്ടുവോ
പേരു മെല്ലെയതിലാരു തുന്നിയതു രാത്രി നക്ഷത്രമോ
ആതിരേ നിന്നിലെ ദീപമായ് തൂകിടാൻ
പാതിരാത്തെന്നലായ് ഞാൻ
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ
(കാവൽ വെണ്ണിലാവേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaval vennilave

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം