കാലില്‍ കനക മഞ്ജീരം

തളാങ്കു തരികിട തരികിടതോം
തളാങ്കു തരികിടതോം
തരികിടതോം തരികിടതോം
തകതോം തകതോം
തളാങ്കു തരികിട തളാങ്കു തരികിട
തളാങ്കു തരികിട തളാങ്കു തരികിട
തത്തി തകജണു തോം
തത്തി തകജണു തോം 
തത്തി തകജണു

കാലില്‍ കനക മഞ്ജീരം
കിലുകിലെ കിലുകിലെ ചിരിച്ചു(2)
ഹൃദയം നിറയെ മധുര സംഗീതം
ഹൃദയം നിറയെ മധുര സംഗീതം
അമൃതിന്‍ തേന്മഴ തൂകി
കാലില്‍ കനക മഞ്ജീരം
കിലുകിലെ കിലുകിലെ ചിരിച്ചു

മദനന്‍ വളര്‍ത്തുന്ന മയിലേ മയിലേ ആ‍.. ആഹാ ..ആ
മദനന്‍ വളര്‍ത്തുന്ന മയിലേ മയിലേ
മമമുന്നില്‍ മതിമറന്നാടൂ ആടൂ
മദനന്‍ വളര്‍ത്തുന്ന മയിലേ മയിലേ
മമമുന്നില്‍ മതിമറന്നാടൂ ആടൂ
മൃദംഗ നാദം മംഗളനാദം
പുതു മലര്‍ വര്‍ഷ നാന്ദിയല്ലോ
പുതു മലര്‍ വര്‍ഷ നാന്ദിയല്ലോ
കാലില്‍ കനക മഞ്ജീരം
കിലുകിലെ കിലുകിലെ ചിരിച്ചു

മാ മ ഗ പാ മപധനിസാ
ധപമധപാ  മരിനിരിസാ
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം
ഒപ്പത്തിനൊപ്പം ചിരിക്കേണം
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം

സാ നി സ രീ സ സ നി സ രീ
സ സ നി സ ഗ രി സ നി
സ നി ധ പ മ പ ഗ മ രി സ
മ പ ഗ മ രി സ..

കല്യാണപ്പെണ്ണിന്റെ മണിയറയില്‍ ഇന്ന്
മുല്ലപ്പൂ ബാണന്റെ സല്‍ക്കാരം
ഇന്നു മുല്ലപ്പൂ ബാണന്റെ സല്‍ക്കാരം
നേരം കിഴക്കു വെളുത്താലും
പുതു മാരനും പെണ്ണിനും പുന്നാരം
പുതു മാരനും പെണ്ണിനും പുന്നാരം

ഗാ  മ ഗ രി സ നി രി സ നി ധ നി സ നി ധ പ
മ പ നി നി ധ പ  മ പ ഗ മ രി സ നി രി സ
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം
ഒപ്പത്തിനൊപ്പം ചിരിക്കേണം പുത്തന്‍
കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍

തെക്കും പാട്ടടിയാട്ടി ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
 ആഹാ  ആഹാ ആഹാഹാ
തെക്കും പാട്ടടിയാട്ടി തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
ആഹാ  ആഹാ ആഹാഹാ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
ആഹാ  ആഹാ ആഹാഹാ
തെക്കും പാട്ടടിയാട്ടി തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
ആഹാ  ആഹാ ആഹാഹാ

പൂത്തില്ല കാത്തില്ല പൊന്നാങ്ങളേ
കണ്ടില്ല ഞാനേതും കേട്ടുമില്ല
ങേങേ ങേങേ ങേങേ

മൂക്കത്തെ മൂക്കുത്തി പോയല്ലോടീ
ചുണ്ടത്തു ചോരപ്പാടായല്ലോടീ
ആഹാ ആഹാ ആഹാ
മൂക്കത്തെ മൂക്കുത്തി പോയല്ലോടീ
ചുണ്ടത്തു ചോരപ്പാടായല്ലോടീ

തെക്കുംപാട്ട് അടിയാട്ടി . തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
ആഹാ  ആഹാ ആഹാഹാ

കല്യാണരൂപിയാം കാമദേവന്‍
മല്ലാക്ഷിയാകും രതിയുമൊത്ത് (2)

നൃത്തങ്ങളാടീ പ്രണയത്തിന്‍ കീര്‍ത്തനം പാടീ
നൃത്തങ്ങളാടീ പ്രണയത്തിന്‍ കീര്‍ത്തനം പാടീ
വസന്തത്തിന്‍ പുഷ്പങ്ങള്‍ ചൂടീ
മുക്കണ്ണന്റെ സന്നിധി തേടീ
കരിമ്പിന്റെ വില്ലാല്‍ മലരമ്പങ്ങാ മല്ലീശരനെയ്തപ്പോള്‍
കാലാരി ദേവനും കണ്മിഴിച്ചു
വേഗം കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു
പുഷ്പങ്ങള്‍ ചൂടീ
മുക്കണ്ണന്റെ സന്നിധി തേടീ
കരിമ്പിന്റെ വില്ലാല്‍ മലരമ്പങ്ങാ മല്ലീശരനെയ്തപ്പോള്‍
കാലാരി ദേവനും കണ്മിഴിച്ചു
വേഗം കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു
വേഗം കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു
വേഗം കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaalil kanaka manjeeram

Additional Info

അനുബന്ധവർത്തമാനം