അനന്ത സ്നേഹത്തിന്‍
Music:
Lyricist:
Singer:
Film/album:
അനന്ത സ്നേഹത്തിന്‍ ആശ്വാസം പകരും
പനിനീര്‍ വെഞ്ചെരിപ്പ്...
കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേ
പനിനീര്‍ വെഞ്ചെരിപ്പ്...
നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്‍
നല്ലിടയനു സ്വസ്തി...ആമേന്‍
അനന്ത സ്നേഹത്തിന്‍ ആശ്വാസം പകരും
പനിനീര്‍ വെഞ്ചെരിപ്പ്..
അന്തിമിനുക്കത്തില്‍ ചെന്തീ പോലെ
ആ മാലാഖ വന്നാല്‍...
ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാ
നീര്‍പ്പോളകളേ യാത്ര
മര്‍ത്യന്റെ ദുരിതങ്ങള്‍ മുള്‍മുടിയാക്കിയ
നല്ലിടയനു സ്വസ്തി ...ആമേന്‍
കര്‍ത്താവിന്‍ കനിവായ് സുവിശേഷപ്പൊരുളായ്
കബറില്‍ നിന്നുത്ഥാനം
നിത്യത പുല്‍കാന്‍ തിരുസന്നിധി പൂകാന്‍
പ്രിയമുള്ളവരേ യാത്ര
വ്യര്‍ഥമീയുലകത്തില്‍ സത്യമാം വഴികാട്ടും
നല്ലിടയനു സ്വസ്തി...ആമേന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anantha snehathin
Additional Info
Lyrics Genre:
ഗാനശാഖ: