എന്നോട് പാട്ടൊന്ന് പാടാൻ

എന്നോട് പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ ഹോഹോ ഓഹോ
കൂട്ടോന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൽ ചേലഴക്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
എന്നോട് പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ

നിന്നോട് കഥ പറയാൻ പിന്നെ കളിപറയാൻ
കാതിൽ മധു ചൊരിയാൻ
പുലർമഞ്ജരി തൻ നറു പുഞ്ചിരിപോൽ
ചാരെ നീയണയൂ 
ചെല്ലക്കുരുവിക്ക് ക്രുഇമാനം
കുറിച്ചയക്കും കാറ്റിൻ  ചിറകുകളെ
കൊണ്ട് കൊടുക്കാം കരളിന്റെ കരളിൽ നിന്നും
പാട്ടിൻ  പല്ലവികൾ ഓ
അഹ..ആ.ആാ...അഹ ആ ലലല ലാല്ലലാ

കണ്ടൊരു കനവുകളിൽ
നിന്റെ മിഴിയിണകൾ ദീപം തെളിച്ചുവച്ചു
കുളിരമ്പിളി തൻ നിറപൗർണ്ണമിയിൽ
നീയെന്നരികിൽ വന്നു
സ്വർണ്ണവിളക്കിന്റെ വേളിച്ചെപ്പിൽ
പുടവ തന്നു നാദസ്വരമുയർന്നു
സ്വപ്നരഥം ഇതുവഴി വിളക്കായി വന്നു
വാനിൻ താരകളെ ..യേ യേ യേ

പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ ഓഹോ ഓ
കൂട്ടോന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൽ ചില്ലിനകത്ത്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
ആഹ..ആാ...ലാലലാ ആ ലാലല്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennod pattonn padan