നിശാഗന്ധി പൂത്തു അറിയാതെ

നിശാഗന്ധി പൂത്തു
അറിയാതെ ഞാനിതാ
സ്വപ്‌നങ്ങൾ തൻ ശരശയ്യ
പൂവിളിയായി പൊൻ കിളികൾ
ചേക്കേറാൻ പറന്നകലെ
സ്വപ്നമോ യാദാർദ്ധ്യമോ
അറിയുവാനായി വരുന്നു നീ
തേടുവതെന്നും ഈ നിമിഷം
എന്നിലുണരുന്ന മോഹഭാഗ്യത്തിൻ

സാന്ത്വനമേകാനായി
പറയാതെ അറിയാതെ അകലാതെ
അടുത്തുവരൂ..
പിരിയരുതേ എന്നെ പിരിയരുതേ
പിരിയരുതേ എന്നെ പിരിയരുതേ

തേൻമഴയായി പൊൻകിളി നിൻ
ഈ മൊഴികൾ എന്നിൽ ആർദ്രമായി
തേൻമഴയായി നിൻ മൊഴികൾ
പെയ്തുണരും എന്നിൽ സുകൃതമായി
പെയ്തുണർത്തും ജന്മ സുകൃതമോ
ആഴ്ന്നിറങ്ങിയുണരും ..
എന്നിലുണരുന്ന മോഹഭാഗ്യത്തിൻ
 ആഴ്ന്നിറങ്ങിയുണരും .. ഹൃദയത്തിൻ
സ്പന്ദനം ഇത് സ്വപ്നമോ ജന്മ സാഫല്ല്യമോ
എഹെഹെ ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nishaagandhi poothu ariyathe