മുത്തുപോലെ നീയെന്നുള്ളില്‍
വല്യ വല്യ മീനെക്കാണുമ്പോള്‍
കണ്ണൊന്നു ചിമ്മും
ചെറൃ ചെറൃ മീനിനെ കാണുമ്പോള്‍
കൊത്തിത്തിന്നും കൊക്ക്
ഏയ് ഏയ്
മുത്തുപോലെ നീയെന്നുള്ളില്‍
മുന്തിരി പോലെ മെയ്യില്‍
തത്ത പോലെ നിന്നുടെ കൊഞ്ചല്‍
മത്തു കൂട്ടി സ്വത്തേ
ഇന്നത്തെ കാര്യം ഇങ്ങനെ പോട്ടെടീ
നാളെ നമുക്കൊന്നു കൂടാടീ
കാര്യങ്ങളൊക്കെ ഇങ്ങനെ പോയാല്‍
ആണുങ്ങളൊക്കെ മാറൂല്ലേ
കയ്യിലിരിക്കണ കാശും പോയേ
കാര്യങ്ങളെല്ലാം കുഴഞ്ഞൂല്ലേ
പൊന്നേ നിന്റെ കൊഞ്ചലു കാണാന്‍
മെല്ലെ ഞാനും വന്നേ
നിന്നെ കണ്ടതും കാര്യം മറന്നേ
ഞാനിപ്പം വഴിയിലുമായേ
കൊമ്പത്തി നീയെന്‍ നെഞ്ചത്തിനുള്ളില്‍
കൊഞ്ചിക്കുഴഞ്ഞാട്ടേ
തഞ്ചത്തില്‍ നിന്ന് നീയെന്നെ മയക്കി
വഞ്ചിച്ചുപോയല്ലോ കള്ളിപ്പെണ്ണേ
ഹേ ..
നിന്റെ മിഴിയില്‍ വിടരും മലരായി
ചൊടിയില്‍ കിനിയും തേനായി
നിന്റെ മാറില്‍ ചായും സുഖമായി
നിന്നിലലിയും സ്വരമായി
അന്തിക്കു ഞാന് രണ്ടെണ്ണം വീശീട്ടു്
വന്നപ്പം നീയെന്നെ മൈൻഡിയില്ലാ
പോക്കറ്റു കണ്ടപ്പോള്‍
കൊല്ലാതെ നീയെന്നെ കൊന്നോണ്ടിരുന്നില്ലേ
മൊത്തത്തില്‍ ഞാനന്നു സ്വർഗ്ഗത്തിലായേ
വീട്ടില് ചെന്നപ്പം അടിപിടിയായി
കരളേ എങ്കിലും കനവായി നിന്‍ മുഖം
അയ്യെന്റെ പൊന്നേ കുരിശാകല്ലേ
(മുത്തുപോലെ നീയെന്നുള്ളില്‍)