വിളക്കായിരുന്നു ഞാൻ എങ്കിലും

ആ ആ ആ
വിളക്കായിരുന്നു ഞാൻ എങ്കിലും
വെളിച്ചമില്ലായിരുന്നു
വീണയായിരുന്നു ഞാൻ എങ്കിലും
മീട്ടുവാന്‍ കരങ്ങളില്ലാ
പ്രണയിനിയായിരുന്നെങ്കിലും എന്‍
പ്രണയം വിരഹമായിരുന്നു
വിളക്കായിരുന്നു ഞാന്‍ എങ്കിലും
വെളിച്ചമില്ലായിരുന്നു

സുഖമായി  ശയ്യയില്‍ അലിയും വേളയില്‍
സുഖനിദ്ര എനിക്കെന്നും ഓര്‍മ്മകളായി (2)
കരയെ പുണരാന്‍ കഴിയാതെയൊഴുകും
പുഴയായി  വിതുമ്പുമെന്‍ നൊമ്പരങ്ങള്‍ (2)

നിഴലായിരുന്നു ഞാന്‍ നീർമിഴിക്കോണുകൾ‌ക്കു്
അറിയാന്‍ വൈകിയ വിധിയാണു ഞാന്‍ (2)
നിന്നിലേക്കലിയുവാന്‍ കഴിയാതെ നിന്നു ഞാന്‍
കഥയറിയാത്തൊരു പ്രതിബിംബമായി (2)

വിളക്കായിരുന്നു ഞാൻ എങ്കിലും
വെളിച്ചമില്ലായിരുന്നു
വീണയായിരുന്നു ഞാൻ എങ്കിലും
മീട്ടുവാന്‍ കരങ്ങളില്ലാ
പ്രണയിനിയായിരുന്നെങ്കിലും എന്‍
പ്രണയം വിരഹമായിരുന്നു
വിളക്കായിരുന്നു ഞാന്‍ എങ്കിലും
വെളിച്ചമില്ലായിരുന്നു
ആരിരിരാരാരിരാരോ
ഹാഹഹ ആഹ 
ആ ആ ഉമം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vilakkayirunnu njan