പ്രിയകാമിനീ പ്രാണേശ്വരീ

പ്രിയകാമിനീ പ്രാണേശ്വരീ
അറിയുമോ നീയെന്റെ ആദ്യാനുരാഗം
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു നീ
അറിയുമോ
നിന്നോര്‍മ്മതന്‍ സുഗന്ധത്തിലാണു ഞാന്‍
പ്രിയേ
പ്രിയ കാമിനീ പ്രാണേശ്വരീ

ആ ആ ആ

പ്രിയമെഴും നിന്റെ ചെഞ്ചൊടികളിൽ
പ്രണയശോണിമ എഴുതിയതോര്‍മ്മയില്ലേ
അന്നു നിന്‍ മടിയില്‍ തലചായ്ച്ചു ഞാന്‍
പാടിയ പാട്ടുകള്‍ ഓര്‍മ്മയില്ലേ
പ്രിയ കാമിനീ പ്രാണേശ്വരീ
അറിയുമോ നീയെന്റെ ആദ്യാനുരാഗം

ആ ആ ആ

വാര്‍മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ കണ്ടു ഞാന്‍
നിന്‍ നാണത്തില്‍ നീരാടും രാവില്‍
നീലോല്പലമാല ചാര്‍ത്തിയ ദമനനെ
മറക്കുമോ മഞ്ചാടിക്കിളിമൈനേ
പ്രിയ കാമിനീ പ്രാണേശ്വരീ
അറിയുമോ നീയെന്റെ ആദ്യാനുരാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyakamini praneswari