താമരപ്പൂമഴക്കാലം

താമരപ്പൂ
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം
കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം

എന്തിനെൻ പാട്ടിനെ തൊട്ടുണർത്താൻ
വാനവിൽ തൂവലായി നീ അണഞ്ഞു
കൂരിരുൾ കാവിൽ നീ എന്തിനെന്നെ
വെണ്ണിലാ ചിന്തുമായി തേടിവന്നു
മിഴിവാതിലടയുന്ന നേരം വരെ
തിരിനീട്ടി ശ്രുതിമീട്ടി നീ ഇരുന്നു
മിഴിയടഞ്ഞാലും ഉറങ്ങാത്തോരോർമ്മകളിൽ
താമരപ്പൂ ഹോ ഹോ
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം

വേനലിൽ നിന്റെയീ വാർനെറ്റിയിൽ
മഞ്ഞുനീർ പൊട്ടുകൾ തൊട്ടുതരാം
ദൂരെയാണെങ്കിലും നിന്റെ നെഞ്ചിൻ
സ്പന്ദനം ചാരെ ഞാൻ കേട്ടിരുന്നു
മഴത്തുള്ളി ചൊരിയാതെ മേഘങ്ങളിൽ
മലർ മാത്രം ഉതിരുന്ന കാലം തരും
ഒരു ഋതുകൂടി അഴകോടെ വിരിയുന്നുവോ

താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം
കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം
താമരപ്പൂമഴക്കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaamarapoomazhakkaalam

Additional Info

Year: 
2013

അനുബന്ധവർത്തമാനം