പാട്ടുകൊണ്ടൊരു തേൻ പുഴ

ഉഹും ഉഹും ഉഹും
ഹേഹേയ് ഹേഹേയ്ഹേ ആഹഹ
പാട്ടുകൊണ്ടൊരു തേൻ പുഴ
കളിവാക്കുകൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക
കൂട്ടിനുണ്ടേ കൂട്ടിനുണ്ടേ
കാത്തുവെച്ച പൊൻ കിനാവുകൾ
കരളിലൊരായിരം
പാട്ടുകൊണ്ടൊരു തേൻ പുഴ
കളിവാക്കുകൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക

ഓ തളകളിളകി വളകളിളകിയോടും പുഴ
പ്രണയകഥകൾ പകലുമിരവുമോതുന്നുവോ
തരളമാടി തനു തലോടി തോരാമഴ
കരളിൽ വീണു വെണ്‍പളുങ്കു ചിന്തുന്നുവോ
നിലാവ് മുത്തമിട്ടൊരല്ലിയാമ്പലും
വെയിൽ പുതച്ചു നിന്ന സൂര്യകാന്തിയും 
കൊതിച്ചുവോ
ഏഹേയ് എഹേയ് എഹേയ് ഹേയ്
എന്നും തുളുമ്പുമെൻ മനസ്സിലെ

പാട്ടുകൊണ്ടൊരു തേൻ പുഴ
കളിവാക്കുകൊണ്ടൊരു തൂമഴ
രാവിനുണ്ടൊരു മാളിക
അതിനുള്ളിലുണ്ടൊരു താരക

പുഴയിലലയും മുറുകുമിഴയിൽ വാരമ്പിളി  
വിരല് തഴുകി പുതിയ ശ്രുതികൾ മീട്ടുന്നുവോ
മഴ നിറഞ്ഞു മധു കവിഞ്ഞ മന്ദാരമായി
മ്രുദുലമെന്റെ ഹൃദയമിന്നു മാറുന്നുവോ 
മുഖം തുടുത്തു നിന്ന രാഗസന്ധ്യയും
സുഖം തിരഞ്ഞു വന്ന കോകിലങ്ങളും
വിളിക്കവേ ഓ ഓ
എന്നെ മറന്നു ഞാൻ പകർന്നുവോ
(പാട്ടുകൊണ്ടൊരു തേൻ പുഴ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pattukondoru thenpuzha