വിരുതനാണ് ചതുരംഗത്തിൽ ഞാൻ
ലാഹി..ലാഹി..ലാഹി..ഹുയാ ഹുയാ
വിരുതനാണ് ചതുരംഗത്തിൽ ഞാൻ
വീരനാണ് ചുരമങ്കത്തിൽ
ഈ ഞാൻ തെളിച്ച വഴിയെത്തും സൂര്യൻ താഴെ
പതറുകില്ല ഇടിവാളിൻ മുന്നിൽ
വിജയമെന്റെ ഉടവാളിൻ തുമ്പിൽ
എന്റെ നേരെ ശരം ഉന്നം വൈക്കാനാരോ
ഞാനെന്നോ കണ്ട കനവിലെ
ഒരു പെണ്ണറിഞ്ഞ നോക്കിൽ ഉള്ളു കുളിരുകയോ
ആ കണ്ണ്കൊണ്ട് നെഞ്ചമൊന്ന് പിടയുകയോ
(വിരുതനാണ് ചതുരംഗത്തിൽ)
ഓ കടക്കണ്ണിൽ ശരമെയ്യും
എരിവു തേച്ച കരളിലെ കരിങ്കല്ലും
ഉരുക്കി മെല്ലെ നിന്നെയെന്റെ മാത്രമാക്കുമിന്നു ഞാൻ
മയക്കുന്ന ചിരിയുടെ തഴുകലാൽ
നിന്റെ കനവിന്റെ നിലവറ തുറന്നു ഞാൻ
മുത്തും പൊന്നും വാരും ആരും അറിയാതെ
അറിയാതെ അറിയാതെ അറിയാതെ ഞാൻ
ഓ സുഖമുള്ള ലഹരികൾ
നിനക്കുവേണ്ടി മൊഴികളിൽ ഒളിപ്പിച്ച്
പകർന്നു തന്നു നിന്നെയും
ഒപ്പിവൈക്കുമെന്നിലേക്ക് ഞാൻ
ചിറകുള്ള പുളകത്തിൻ കവിതകൾ
നിന്റെ കവിളില് നഖരം കൊണ്ടെഴുതി ഞാൻ
ഇനി വെക്കും എന്നും എന്നിൽ നിന്നും
അകലാതെ ഹായ്
അകലാതെ അകലാതെ അകലാതെ നീ
(വിരുതനാണ് ചതുരംഗത്തിൽ)