ദൂരെ ദൂരെ ദൂരേ തീരം തേടി

ദൂരെ ദൂരെ ദൂരേ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ
ദൂരെ ദൂരെ ദൂരേ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ
ചിന്തകൾതൻ ചിറകേന്തി മനമേ
പല പല ചോദ്യം തേടി അകലെ
യാത്ര പോവുക നീ (ചിന്തകൾ)
(ദൂരെ ദൂരെ)

പകൽ വിളക്കിൻ ഓ ഓ
പകൽ വിളക്കിൻ തിരി താഴ്ന്നെന്നാൽ
നാളെ വീണ്ടും കിഴക്ക് തെളിയുന്നു
എള്ളോളം പോന്നൊരു വിത്തിൽ നിന്നും
വൻമരമൊരുനാൾ മുളച്ചിടുന്നു
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായി മനമുണർന്നു
അറിവിൻമലർ‌ തേൻ നുകർന്നു
(ദൂരെ ദൂരെ)

വിരിഞ്ഞ മലരും നാളുകൾ ചെന്നാൽ
പൊഴിഞ്ഞീമണ്ണിൽ പതിഞ്ഞലിയുന്നു
നീർക്കുമിളയിൽ തെളിയും ചിത്രം
വെറുമൊരു കാഴ്ച്ചയായി മായുന്നു
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായി മനമുണർന്നു
അറിവിൻ മലർ‌തേൻ നുകർന്നു
(ദൂരെ ദൂരെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
doore doore doore theeram