മാർകഴീ മാർകഴീ നറുതേൻമൊഴീ

മാർകഴീ മാർകഴീ നറുതേൻമൊഴീ
മാൻമിഴീ മാൻമിഴീ മധുവായി നീ
ഈ നിറനിശയിൽ നീയൊരമ്പിളീ
പാൽച്ചന്ദ്രികയിൽ പാതിരാക്കിളീ
ഈ രാക്കുളിരിൽ വിരിയും പൂക്കണി നീ  (മാർകഴീ)

മാനത്തു താരകൾ കൺചിമ്മിയോ
മാരന്റെ തോണി തുഴയും രാവല്ലയോ
മാനത്തു താരകൾ കൺചിമ്മിയോ
മാരന്റെ തോണി തുഴയും രാവല്ലയോ
പാലിന്റെ വെണ്മയും പാട്ടിന്റെ നന്മയും
ജീവന്റെ ഉണ്മയും സ്നേഹിച്ച പെണ്മയും
നീയായിരുന്നൂ നിഴലായ് ഞാനലഞ്ഞൂ  (മാർകഴീ)

രാവിന്റെ മുല്ലകൾ പൂവിട്ടുവോ
രാഗേന്ദു മഞ്ഞു പൊഴിയും നാളല്ലയോ
രാവിന്റെ മുല്ലകൾ പൂവിട്ടുവോ
രാഗേന്ദു മഞ്ഞു പൊഴിയും നാളല്ലയോ
കാടിന്റെ കാന്തിയും കാറ്റിന്റെ തൂവലും
കണ്ണിന്റെ കാഴ്ചയും കാലത്തിൻ നേർച്ചയും
നീയായിരുന്നൂ ഹൃദയം പങ്കു വെച്ചൂ  (മാർകഴീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maargazhee maargazhee