എങ്ങനെ എങ്ങനെ

എങ്ങനേ എങ്ങനെ എന്നാത്മദുഃഖമേ
നിന്നെ ഞാൻ ആശ്വസിപ്പിക്കും
എങ്ങനെ എങ്ങനെ
അഗ്നിപ്രവാഹം കണ്ണുനീർത്തുള്ളി കെടുത്തും (എങ്ങനെ)

ശിലകൾ സ്മാരകശിലകൾ മാത്രം
ഇലകൾ പൊഴിയുമീ താഴ്വരയിൽ
കിളികൾ പാടാത്ത കിളികൾ മാത്രം
കിളികൾ പാടാത്ത കിളികൾ മാത്രം
കാറ്റു മറന്നൊരീ ചില്ലകളിൽ (എങ്ങനെ)

ഓർമ്മകൾ ചിരകടിച്ചോർമ്മകളെത്തുമീ
കൂരിരുൾക്കാട്ടിലെ മൗനങ്ങളിൽ
വേദന പിന്നെയും വേദനതൻ
മുറിപ്പാടുകൾ വിങ്ങുമീ വേളകളിൽ (എങ്ങനെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engane Engane