ആലോലമാടീ

ആരീരാരീ ആരാരോ…ആരീരാരോ ആരാരോ
ആലോലം താലോലം
ആലോലമാടീ താലോലമാടീ
പൂവേ നീയുറങ്ങ് ഉറങ്ങ്
പൂവേ നീയുറങ്ങ്

കവിതപോലെ കനവു വന്നൂ
കനവിനുള്ളിൽ തേൻ കിനിഞ്ഞൂ
ഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തം
ഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തം
ഓമനിക്കാനൊരു മൂകരാഗം  (ആലോലമാടീ)
ആരീരാരീ ആരാരോ…ആരീരാരോ ആരാരോ

നിഴലകന്നൂ നിശയണഞ്ഞൂ
നിശബ്ദമാം ശ്രുതിയുയർന്നൂ
നിഴലകന്നൂ നിശയണഞ്ഞൂ
നിശബ്ദമാം ശ്രുതിയുയർന്നൂ
സ്വപ്നത്തിൻ തോണിയിൽ വന്നതാരോ
പുഷ്പങ്ങൾ ചൂടിച്ചു തന്നതാരോ 
ആലോലമാടീ താലോലമാടീ
പൂവേ നീയുറങ്ങ് ഉറങ്ങ്
പൂവേ നീയുറങ്ങ്
ആരീരാരീ ആരാരോ…ആരീരാരോ ആരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alolamaadi