യേനുണ്ടോടീ അമ്പിളിച്ചന്തം

യേനുണ്ടോടീ അമ്പിളിച്ചന്തം
യേനുണ്ടോടീ താമരച്ചന്തം
യേനുണ്ടോടീ മാരിവിൽച്ചന്തം
യേനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ

കാവളംകിളി  കാതിൽ ചൊല്ലണ്
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്
കുമ്പിളിൽ പൂമണവുമായെത്തണ
കാറ്റുമൂള്ണു കരിവള വേണ്ടേന്ന്
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പുങ്കുയിലേ


യേനുണ്ടോടീ അമ്പിളിച്ചന്തം
യേനുണ്ടോടീ താമരച്ചന്തം

കൊച്ചരിമുല്ലതക്കം പറയണ്
കാർമുടിചുറ്റെ പൂവൊന്ന് കെട്ടാന്ന്
പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്
മേലുവാസന തൈലം പുരട്ടാന്ന്
എന്തിനാവോ ഏതിനാവോ
നീയീമറിമായമെല്ലാമറിഞ്ഞിട്ടും
മിണ്ടാതെ നിക്കണല്ലേ

(യേനുണ്ടോടീ അമ്പിളിച്ചന്തം )

UVZgBBD74LA