തൊട്ടിട്ടോടാന്‍ തോന്നി

തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പം
തട്ടിത്തിന്നാന്‍ തോന്നി തൊട്ടപ്പം
പറയാമോ പറയാമോ
ഇതിനെന്ത്‌  പേരെന്ന്
കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്‍
ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാ
അരികെ വാ
(തൊട്ടിട്ടോടാന്‍ തോന്നി)

കടങ്കഥക്കിളി മാനത്തെ കാണാക്കൊമ്പത്താടുന്നേ
പുത്തന്‍കഥയുടെ പൂഞ്ചിറകേറി പായുന്നേ
കുടംകണക്കിന്  തെനുണ്ടേ
കൂടെക്കൂടാന്‍ ആളുണ്ടേ
കഥകഥ ആ കഥ പറഞ്ഞു കേള്‍ക്കാന്‍ ഞാനുണ്ടേ
അങ്ങാക്കഥയീകഥ പള്ളിയുറങ്ങിയ മാമണിമലമേലേ
കലമാനുകളും ചെറുമുയലുകളും ഉള്ള വീട്ടിലുറങ്ങുമ്പോള്‍
ഒരു മുരടന്‍ പുലി വന്നമറിയടുത്താലോ
അടുത്താലോ
തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പം
തട്ടിത്തിന്നാന്‍ തോന്നി തൊട്ടപ്പം

വിശന്നടുക്കും പുലിയച്ചന്‍
ചോരക്കണ്ണു തുറിക്കുമ്പോള്‍
കാട്ടുകരിമ്പിന്‍ കൂട്ടിലൊളിച്ചു മാന്‍പേട
കുടം കമിഴ്ത്തും മൂവന്തി
ആഴക്കടലിലൊളിക്കുമ്പോള്‍
അങ്ങേക്കൊമ്പത്തമ്പിളിമാമന്‍ ദൂരത്ത്
കലമാനും മയിലും കുഞ്ഞു മൃഗങ്ങളും
ഇടകലരും കാട്ടില്‍
ഒരു വേട്ടക്കാരന്‍ തോക്കു കറക്കി പോരണതെന്താണ്
ആക്കഥയിലെ വേട്ടക്കാരന്‍ ഞാനല്ലേ
ഞാനല്ലേ

തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പം
തട്ടിത്തിന്നാന്‍ തോന്നി തൊട്ടപ്പം
പറയാമോ പറയാമോ
ഇതിനെന്ത്‌  പേരെന്ന്
കുളിരമ്പിളി കുളിരമ്പിളി വെള്ളോട്ടു കിണ്ണത്തില്‍
ഹായ് സമ്മാനം ഞാന്‍ നല്‍കാം അടുത്തുവാ
അരികെ വാ അരികെ വാ അരികെ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottittodaan thonni

Additional Info

Year: 
2013

അനുബന്ധവർത്തമാനം