അരുണിമ തൂകി

അരുണിമ തൂകി കുളിരല കോരി ‌
അകലേ അകലേ ഒരു തീരം
സുരഭിലമാകും ഒരു സുഖകാലം
കരളില്‍ തെളിയും ചില നേരം
നീനവുകള്‍ പോയിവരുന്നു അവിടെ
കനവുകള്‍ പൂവിടുന്നു അവിടെ
അഴലിന്‍ നടനം തുടരുന്നു
അരുണിമ തൂകി കുളിരല കോരി ‌
അകലേ അകലേ ഒരു തീരം

പുഴയുടെ മഞ്ജീരം..
കരയുടെ സംഗീതം..
തളരും മനസ്സിന്‍ സഞ്ചാരം (2)
കതിരൊളി മാഞ്ഞു പോയ കരളില്‍ മൂകം
പലമുഖം മാറിമാറി തെളിയുന്നേരം
അനുപദമഴകുകളീ വഴികളിലൊഴുകി
അരുണിമ തൂകി കുളിരല കോരി ‌
അകലേ അകലേ ഒരു തീരം
ആ.. ആ..

ഹിമകണമാല്യങ്ങള്‍..
മഴയുടെ താളങ്ങള്‍..
മിഴിനീരണിയും ബന്ധങ്ങള്‍.. (2)
ചതിയുടെ വേഷമാര്‍ന്നു മരുവും ലോകം
അഭിനയപാഠമേകി മറയുന്നേരം
കളകളമധുരിമയാല്‍ മൊഴികളില്‍ മുഴുകി

അരുണിമ തൂകി കുളിരല കോരി ‌
അകലേ അകലേ ഒരു തീരം
നീനവുകള്‍ പോയിവരുന്നു അവിടെ
കനവുകള്‍ പൂവിടുന്നു അവിടെ
അഴലിന്‍ നടനം തുടരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
arunima thooki

Additional Info

Year: 
2012

അനുബന്ധവർത്തമാനം