ആരോ വരാനുള്ള പോലെ

ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്ക് നോക്കിയിരിക്കേ
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്ക് നോക്കിയിരിക്കേ
പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ
മിഴികള്‍ ചിമ്മാതിരിക്കെ
നിഴലൊന്നു വന്നു മാഞ്ഞില്ലേ
അതെന്‍ ജീവന്റെ ജീവനല്ലേ
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്ക് നോക്കിയിരിക്കേ

ഇന്നു വരാതിരിക്കില്ലയെന്‍ ചാരെ
എന്നെന്നും പ്രതീക്ഷകളോടെ(2)
നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ
കളിവീടു കാണുവാന്‍ വന്നതല്ലേ‌..
ഓര്‍മ്മകളില്ലാതിരിക്കയില്ല
കാലം ഓരോ കിനാവുമറിഞ്ഞു
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്ക് നോക്കിയിരിക്കേ

മെല്ലെയവള്‍ വിരല്‍ത്തുമ്പിലൊന്നുമ്മവെച്ചെങ്ങോ
മറഞ്ഞൊരു രാത്രി നേരം (2)
മിഴികള്‍ മയങ്ങി മയങ്ങിയുണര്‍ന്നയെന്‍
അരികില്‍ നിലാവിന്റെ ചേല മാത്രം
അമ്പിളിയെന്നോടു ചോദിച്ചു
ജാലകം പൂട്ടാതുറങ്ങിയതെന്തേ
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്ക് നോക്കിയിരിക്കേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaro varaanulla pole

Additional Info

Year: 
2013

അനുബന്ധവർത്തമാനം