പാലാഴീ തീരം കണ്ടൂ ഞാൻ

 

പാലാഴീ തീരം കണ്ടൂ ഞാൻ
സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ (2)
പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ (പാലാഴീ...)


ഇത്രനാളെങ്ങുപോയെൻ സ്നേഹാർദ്രയാമമേ
ഈ മടിയിൽ തല ചായ്ക്കാൻ 
കാത്തിരുന്നതാണു ഞാൻ (2)
കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ
കൈക്കുഞ്ഞിൻ കനവോടെ  കാത്തിരുന്നു ഞാൻ (പാലാഴീ...)

വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ
ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ (2)
ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീർത്തി വെച്ചു നോറ്റിരുന്നു ഞാൻ (പാലാഴി...)

-------------------------------------------------------------------------------

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paalaazhee theeram kanduu njaan