കടലും കടങ്ങളും താണ്ടുവാൻ

കടലും കടങ്ങളും താണ്ടുവാൻ
ഇന്നൊരു കളിവഞ്ചി മാത്രമുണ്ടല്ലോ (2)
മേലേ തീമഴ താഴെ കനലാഴി
പഞ്ചാഗ്നിയല്ലോ മുന്നിൽ
പഞ്ചാഗ്നിയല്ലോ മുന്നിൽ
(കടലും കടങ്ങളും...)

വഴിപാടു കോഴികൾ കൂവി പിടഞ്ഞാൽ
പുലരാ പുലരി ചുവക്കുമെന്നോ (2)
ഘടികാര നീതികൾ നിന്നിടം ചുറ്റിയാൽ
കാലം പിന്നോട്ട് പായുമെന്നോ
കാലം പിന്നോട്ട് പായുമെന്നോ
(കടലും കടങ്ങളും...)

ഇരുളിന്റെ ആത്മാവു തേടുന്ന വെളിവായ്
അകലെ മൂവന്തി പൂക്കുമെന്നോ (2)
പൊയ്ക്കണ്ണഴുക്കിനോ പൊയ് മുഖം മാറ്റിനോ
വെളിപാടു തുള്ളിനോ പൈതങ്ങളേ
വെളിപാടു തുള്ളിനോ പൈതങ്ങളേ
(കടലും കടങ്ങളും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalum Kadangalum