ആനന്ദലോല കൃഷ്ണ

Year: 
2012
aanandalola krishna
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കൃഷ്ണാ ഹരേ ജയേ.. കൃഷ്ണാ ഹരേ ജയേ..
കൃഷ്ണാ ഹരേ ജയേ..   കൃഷ്ണാ ഹരേ ജയേ..

ആനന്ദലോല കൃഷ്ണ എന്റെ ശ്രീനന്ദ ബാലകൃഷ്ണ
കാത്തരുളീടു കൃഷ്ണ കണികണ്ടൊരെൻ ശ്യാമ കൃഷ്ണ
നീലാംബുജാക്ഷ കൃഷ്ണ  എന്നും നീ തന്നെ രക്ഷ കൃഷ്ണ
സന്ധ്യസമീരനാം സൌഭാഗ്യ ദായക വസുദേവദേവ കൃഷ്ണ
എന്റെ വനമാലിയായ കൃഷ്ണ

സന്താപമാറ്റു കൃഷ്ണ സ്നേഹ സന്മാർഗ്ഗമേകു ക്ര്6ഷ്ന
സായുജ്യ രാമ കൃഷ്ണ എന്റെ ശ്രീവത്സധാരി കൃഷ്ണ
കൺകണ്ട ഗോപകൃഷ്ണ എന്റെ കണ്ണീർ തുടച്ച കൃഷ്ണ

കായാമ്പൂ വർണ്ണനാം രാജീവലോചന
കല്യാണചാരു കൃഷ്ണ ശാന്തകൈവല്യ ഭവ ക്ര്6ഷ്ണ
യദുവംശപാഹി കൃഷ്ണ ഭക്തപരിപാലനാഥ കൃഷ്ണ
നാരായണീയ കൃഷ്ണ നന്മയേകേണമെന്റെ കൃഷ്ണ

മുരളീമുകുന്ദകൃഷ്ണ മൂന്നുലൊകങ്ങളുക്കുടയ് കൃഷ്ണ
ഗോവിന്ദഗോപനാം വേദാന്ത വല്ലഭ
ഗുരുവായൂർ കുഞ്ഞു കൃഷ്ണ
എന്റെ ഗുരുവായ ഗാന കൃഷ്ണ

കൃഷ്ണാ ഹരേ ജയേ.. കൃഷ്ണാ ഹരേ ജയേ..
കൃഷ്ണാ ഹരേ ജയേ..   കൃഷ്ണാ ഹരേ ജയേ..

krishna hare jaya- Aanandalola Krishna -KS CHITHRA -Chattakari