കുറുമൊഴിയുടെ കൂട്ടിലെ
കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേദൂരേ ജനുവരിയിലെ പൂക്കളേ…
(കുറുമൊഴിയുടെ … )
കാത്തിരുന്നൊരീ പുലരി വാതിലിൽ
സൂര്യകാന്തികൾ പൂത്തുനിൽക്കയോ
പറന്നേറുമീ തെന്നലിൻ മാറിലേതോ
മദം കൊണ്ടു നീ ശലഭമോ പോകയോ
(കുറുമൊഴിയുടെ … )
മേഘമർമ്മരം തഴുകി വന്നുവോ
വെൺപിറാവുകൾ കുറുകി നിന്നുവോ
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ .. ഓ…
ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ…
(കുറുമൊഴിയുടെ … )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kurumozhiyude
Additional Info
Year:
2012
ഗാനശാഖ: