ഇന്ദ്രിയങ്ങള്‍ക്കുന്മാദം

ഇന്ദ്രിയങ്ങള്‍ക്കുന്മാദം
മൃദു മേനിയിലൊരു നവരാഗം
ഈ ലഹരിയിലലിയാന്‍ മധുരിമ നുകരാന്‍
വരുമോ പുഷ്പസായകന്‍ (ഇന്ദ്രിയ)

ഹാ..ഇതളിടുമീ സുമകന്യകള്‍ തന്‍
കുറുനിര മാടിയൊതുക്കി 
ചൊടിയിലായിരം ഉമ്മകള്‍ നല്‍കീ
നിര്‍വൃതി പകരും തെന്നല്‍
മധുരം..ഈ മദലയനം  (ഇന്ദ്രിയ)

ഹാ..തളിരിടുമീ മധുസന്ധ്യകളില്‍
നിഴലുകളൊന്നായലിയും 
ഹൃദയ വിപഞ്ചികള്‍ കവിതകള്‍ പാടും
മോഹപ്പീലി വിടര്‍ത്തും
മൃദുലം..ഈ സുഖനിമിഷം.. (ഇന്ദ്രിയ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indriyangalkkunmaadam