സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ

സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ
മുല്ലപ്പന്തലൊരുക്കീ
മോഹങ്ങൾ എൻ മോഹങ്ങൾ
സ്വർണ്ണത്തിരികൾ കൊളുത്തീ
നെഞ്ചിലെ മന്ത്രം ചന്ദനഗന്ധം
മലരും കതിരും നിറവും മണവും
മിഴിയും ഒരുമിക്കും നേരം  (സ്വപ്നങ്ങൾ)

കൈയിൽ കാഞ്ചനത്താലവുമേന്തി
മുന്നിൽ മെല്ലനെ വന്നു
ധന്യമാമൊരു വീഥിയിലൂടെ
നമ്മൾ പ്രദക്ഷിണം വയ്പ്പൂ
ഇനിയെന്നും നീയെന്റെ സ്വന്തം
പിരിയുവാനാവാത്ത ബന്ധം  (സ്വപ്നങ്ങൾ)

ആദ്യരാവിന്റെ സംഗീതമോടെ
നീയെന്റെ ചാരത്തു നിൽപ്പൂ
എന്റെ ചിന്തതൻ താളങ്ങളെല്ലാം
നിന്നിൽ നിന്നു ഞാൻ കേൾപ്പൂ
ഇനി നിന്നോടെന്തു ഞാൻ ചൊല്ലാൻ
ഇനി നിനക്കെന്തു ഞാൻ നൽകാൻ  (സ്വപ്നങ്ങൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnangal ente swapnangal

Additional Info

Year: 
1985

അനുബന്ധവർത്തമാനം