എൻ അന്തരംഗത്തിൻ

എന്നന്തരംഗത്തിൻ നീരദവാടിയിൽ
ഇന്ദ്രധനുസ്സായ് വിടർന്നവൾ നീ
എൻ രാഗ ചിന്തതൻ അഞ്ജനപ്പൊയ്കയിൽ
നാളീകമായ് വിരിഞ്ഞവൾ നീ  (എന്നന്തരംഗത്തിൻ)

ശ്യാമമേഘങ്ങൾ തൻ ചാമരം വാങ്ങിയ
കാനനഛായയിലൂടെ
മോഹങ്ങളാം മയിൽപ്പീലിയുമായ് വന്നു
ഞാനെന്റെ പ്രാണനെ കാത്തുനിൽപ്പൂ (എന്നന്തരംഗത്തിൻ)


കർണ്ണികാരങ്ങൾതൻ പൊൻകുട ചൂടിയ
ഹരിത തടങ്ങളിലൂടെ
ബാല്യസ്മരണതൻ രോമാഞ്ചമായ് വന്നു
ഞാനെന്റെ ദേവിയെ നോക്കിനിൽപ്പൂ 
എന്നന്തരംഗത്തിൻ നീരദവാടിയിൽ
ഇന്ദ്രധനുസ്സിൻ നിറലയങ്ങൾ (എന്നന്തരംഗത്തിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennantharangathin