മധുമാസം മണ്ണിന്റെ

മധുമാസം മണ്ണിന്റെ മാറിലിട്ടൂ ഒരു പൊൻമാല്യം (2)
മണിമേഘം മണ്ണിന്റെ മെയ്യിലിട്ടൂ ഹിമനീരാളം
വാനമ്പാടികൾ അതു കണ്ടു പാടുന്നൂ
ഏറ്റു പാടുന്നൂ പിരിയാതെ തമ്മിൽ നാം (മധുമാസം)

സ്നേഹവാനിൽ വന്നുപൂക്കും മഞ്ജിമകൾ
പ്രിയമാനസങ്ങൾ പേറി നിൽക്കും മധുരിമകൾ (സ്നേഹവാനിൽ)
ചിരിക്കുന്ന കല്ലോലം നിറയ്ക്കുന്നു സംഗീതം
ഇനിയുമീ സായൂജ്യം ഇനിയുമീ ഉല്ലാസം
പകരുവാനെന്നും കൂടെ വാ വാ (മധുമാസം)

നന്മകൊണ്ടു നമ്മൾ തീർത്ത സ്വർഗ്ഗമിതാ
പണ്ടു നമ്മൾ കണ്ട സ്വപ്നങ്ങൾ തൻ അർത്ഥമിതാ(2)
അരുണിമ മാഞ്ഞാലും നിഴലുകൾ വീണാലും
ഉയിരുകളൊന്നാക്കും മനസ്സിലെ പൂക്കാലം
തുടരുവാനെന്നും കൂടെ വാ വാ (മധുമാസം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumaasam manninte