സ്വർണശാരികേ

കല്യാണരൂപനാകും കാർവർണ്ണൻ വന്നുവല്ലോ
കയ്യിൽ പൊൻവേണുവേന്തി കടൽവർണ്ണൻ വന്നുവല്ലോ
ഒളികണ്ണാൽ പൂവെറിഞ്ഞൂ കള്ളൻ അവൻ
ഓരോരോ തായാട്ടു കാട്ടീ തോഴീ (കല്യാണ)
സ്വർണ്ണശാരികേ അണയൂ…അണയൂ
വർണമാലികൾ അരുളൂ…അരുളൂ
മൗനവീണതൻ ഇഴയിൽ മൊഴിതൻ അമൃതം തൂകീ (സ്വർണ്ണശാരികേ)

കാലം നിവർത്തും കരതാരിൽ ഇരിക്കൂ നീ (കാലം)
ഏതേതൊ നവനവസുമം ചൂടി നിൻ വാടിയിൽ
കതിരൊളിയും കുളിരലയും സൗമ്യതേ
തേനോലും വിണ്ണിൻ രാഗം താ… (സ്വർണ്ണശാരികേ)


ദീപം തെളിയും നടയൊന്നിൽ നയിക്കൂ നീ (ദീപം)
ഓരോരോ സ്വയംവരവരം താരിടും വേദിയിൽ
കതിരുകളിൽ കനവുകളിൽ മേവിടും കല്പനേ
ജന്മങ്ങൾ തേടിടും പൂക്കൾ താ (സ്വർണ്ണശാരികേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnashaarike